ambala

അമ്പലപ്പുഴ: റീബിൽഡ് കേരള പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന റോഡിന്റെയും കാനയുടെയും നിർമ്മാണത്തിന് തുടക്കമായി.പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ പറവൂർ വില്ലേജ് ഓഫീസിനു സമീപത്തെ റോഡിന്റെയും കാനയുടെയും നിർമ്മാണമാണ് ആരംഭിച്ചത്. 500 മീറ്ററോളം നീളത്തിലും മൂന്നര മീറ്റർ വീതിയിലും ടാർ ചെയ്ത് പൂർത്തിയാക്കുന്ന റോഡിന്റെ ഓരത്ത് 461 മീറ്റർ ഡ്രയിനേജ് സംവിധാനവുമുണ്ടാകും. എച്ച് .സലാം എം. എൽ. എ നിർമ്മാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ അദ്ധ്യയക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി .സരിത, അംഗങ്ങളായ അജിത ശശി, രജിത് രാമചന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ കെ. എം.നിധിൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ.ആനന്ദൻ സ്വാഗതം പറഞ്ഞു.