darna

ചാരുംമൂട് : പിണറായി സർക്കാർ കേരളത്തെ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത നാടാക്കി മാറ്റിയെന്ന് ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ. സോമൻ പറഞ്ഞു.സ്ത്രീ സുരക്ഷയ്ക്ക് - സ്ത്രീശക്തി കാവന്നൂരിലെ പെൺകുട്ടിയ്ക്ക് നീതി ഉറപ്പ് വരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി മഹിളകളെ അണിനിരത്തിക്കൊണ്ട് നടത്തിയ ജനകീയ ധർണയുടെ ചാരുംമൂട് മണ്ഡലതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.സഞ്ജു, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പീയുഷ് ചാരുംമൂട്, മഹിളാ മോർച്ചമണ്ഡലം പ്രസിഡന്റ് റാണി സത്യൻ, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ, ജില്ലാ കമ്മിറ്റി അംഗം ടീച്ചർ, സെക്രട്ടറിമാരായ ലതാരാജു, രമ്യകൃഷ്ണൻ, ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ ആര്യ ആദർശ്, ദീപാ ജ്യോതിഷ്, ബി.ജെ.പി മഹിളാ മോർച്ച നേതാക്കളായ സുമാ ഉപാസന, വീണ മനോജ്‌, രശ്മി, തുഷാര രാജീവ്‌,ധന്യ എന്നിവർ സംസാരിച്ചു.