ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ പ്രീമാര്യേജ് കൗൺസിലിംഗ് ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ യൂണിയൻ പ്രാർത്ഥനാഹാളിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ ക്ലാസിന്റെ ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് മാതൃകാ ദമ്പതികൾ എന്ന വിഷയത്തിൽ അനൂപ് വൈക്കവും ഉച്ചയ്ക്ക് 2ന് സ്ത്രീ പുരുഷ ലൈംഗികത എന്ന വിഷയത്തിൽ ഡോ. ശരത്ചന്ദ്രനും ക്ലാസ് നയിക്കും. 20ന് രാവിലെ 10ന് സ്ത്രീ-പുരുഷ മന:ശാസ്ത്രം എന്ന വിഷയത്തിൽ ഗ്രേസ് ലാലും,ഉച്ചയ്ക്ക് 2ന് കുടുംബ ഭദ്രത എന്ന വിഷയത്തിൽ രാജേഷ് പൊൻമലയും ക്ലാസുകൾ നയിക്കും. യൂണിയൻ സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ. ബാബു സ്വാഗതവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ നന്ദിയും പറയും.