ഹരിപ്പാട്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 420 ലിറ്റർ കോട പിടികൂടി. സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം. ആർ സുരേഷിന്റെ നേതൃത്വത്തിൽ കരുവാറ്റ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ മാന്തറപാടശേഖരത്തിൽവടക്കുവശത്ത് നടത്തിയ പരിശോധനയിലാണ് 35 ലിറ്റർ വീതം കൊള്ളുന്ന 12 കന്നാസുകളിലായി ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന 420 ലിറ്റർ കോട കണ്ടെടുത്തത്. പ്രദേശത്ത് വൻതോതിൽ ചാരായ വാറ്റ് നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ എം. ആർ സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ.സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. പി ജോസ്, പി. യു ഷിബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു