
# രണ്ടുപേരുടെ സംസ്കാരം ഇന്ന്
ചാരുംമൂട് : പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്നു പേരിൽ പണയിൽ താഴമംഗലത്ത് വിക്രമൻ നായരുടെ (58) സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം നൂറനാട് പള്ളിമുക്ക് - ആനയടി റോഡിലുണ്ടായ അപകടത്തിൽ എരുമക്കുഴി വാലുകുറ്റിയിൽ വി.എം.രാജു (66) എരുമക്കുഴി കലാമന്ദിരം രാമചന്ദ്രൻ നായർ (73) എന്നിവരായിരുന്നു മരിച്ച മറ്റ് രണ്ട് പേർ.അടൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ വിക്രമൻനായരുടെ മൃതദേഹം ഇന്നലെ വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്.ഉച്ചയ്ക്ക് രണ്ടോടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. മന്ത്രി പി. പ്രസാദ്, കൊടിക്കുന്നിൽ സുരേഷ് എം.പി ,എം.എസ്. അരുൺകുമാർ എം.എൽ.എ എന്നിവർ വസതിയിലെത്തി അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ച രാമചന്ദ്രൻ നായരുടെയും , വി.എം.രാജുവിന്റെയും സംസ്കാരം ഇന്ന് നടക്കും. രാമചന്ദ്രൻ നായരുടെ സംസ്കാരം രാവിലെ 11 നും രാജുവിന്റെ സംസ്കാരം ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുക.