photo

ചേർത്തല: കൃഷിയുടെ വ്യത്യസ്തതകൾ അറിഞ്ഞ് ചൊരിമണലിൽ കൃഷിക്ക് നേതൃത്വം നൽകി മികവ് നേടിയ കൃഷി ഓഫീസർക്ക് സർക്കാരിന്റെ സംസ്ഥാനതല അംഗീകാരം. ചേർത്തല തെക്ക് കൃഷി ഓഫീസർ റോസ്മി ജോർജിനാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്‌കാരമെത്തിയത്. ചേർത്തല തെക്കിൽ പച്ചക്കറി വികസനത്തിനൊപ്പം വ്യത്യസ്തമായ കൃഷികളും നടപ്പാക്കിയതിനുളള അംഗീകാരമായാണ് അവാർഡ് നേട്ടം.ഉത്തരേന്ത്യയിൽ മാത്രം വിളയുന്ന റാഗി ചേർത്തല തെക്കിലെ ചൊരിമണൽ കൃഷിയറിക്കാൻ കർഷകരെ സജ്ജമാക്കിയിരുന്നു.വനിതാ ഗ്രൂപ്പുകൾ വഴി 400 ഏക്കറിലാണ് റാഗി വിജയകരമാക്കിയത്. ഇതിനൊപ്പം 250 ഏക്കറിൽ ചെറുപയറും കൃഷി ചെയ്ത് കർഷകർ വിളവിലെ വ്യത്യസ്തകാട്ടിയിരുന്നു.തൊഴിലുറപ്പു പദ്ധതിയും ജനകീയാസൂത്രണ പദ്ധതിയും സുഭിക്ഷകേരളം പദ്ധതിയും സമന്വയിപ്പിച്ചാണ് മണ്ണിൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വ്യത്യസ്ത കാർഷിക സംസ്കാരം ആവിഷ്ക്കരിച്ചത്.മുഹമ്മസ്വദേശിനിയായ റോസ്മിക്ക് കഴിഞ്ഞ രണ്ടുവർഷമായി ജില്ലയിലെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സജിമോനാണ് ഭർത്താവ്. മക്കൾ:ഫ്രാൻസിസ്,ജോർജ്.