മാവേലിക്കര: ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം നടക്കുന്ന സംയുക്ത ട്രേഡ് യൂണിയൻ വാഹന ജാഥക്ക് മാവേലിക്കര ഏരിയയിൽ സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ നയിക്കുന്ന ജാഥ മാവേലിക്കര നഗരത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാണാംരംഭിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ഭരണിക്കാവിൽ കോയിക്കൽ ചന്തയിൽ നടന്ന സ്വീകരണ പരിപാടി സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. അഡ്വ.ജി.ഹരിശങ്കർ, കെ.മധുസൂദനൻ, മുരളി തഴക്കര, ജി.രാജമ്മ, കെ.ദേവദാസ്, ഡി.പി മധു, എസ്.അനിരുദ്ധൻ, കെ.കെ അശോകൻ, അഡ്വ.എ.അജികുമാർ, ആർ.അനിൽകുമാർ, കെ.രാമചന്ദ്രൻ, കെ.ബി സോളമൻ, കെ.വി ഉദയഭാനു, എസ്.കെ നസീർ, സി.എസ് രമേശൻ, കെ.ആർ ശശി, കളത്തിൽ വിജയൻ, വിനോദിനി, വി.ടി.എച്ച് റഹീം, ഹബീബ് തൈപ്പറമ്പിൽ, അഡ്വ.പള്ളിപ്പാട് രവീന്ദ്രൻ, കെ.എൻ ജയറാം എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.