മാവേലിക്കര: ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ ഈ വർഷത്തെ സഹകരണശ്രീ വിദ്യാ പുരസ്കാരം 22ന് ബാങ്കിന്റെ പാറയ്ക്കൽ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്യും. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ ഉള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി തുടങ്ങിയ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷയും പാസ് പോർട്ട് സൈസ് ഫോട്ടോയും ഇന്ന് വൈകിട്ട് 5ന് മുമ്പായി ബാങ്ക് ഹെഡ് ഓഫീസിലോ വാട്ട്സാപ്പ് നമ്പരിലോ സമർപ്പിക്കണം. 9446010755, 9447472036.