ആലപ്പുഴ: കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കൺവൻഷൻ തിങ്കളാഴ്ച്ച എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മന്ത്രി സജി ചെറിയാൻ പരിപാടി ഉദ്ഘാടനം ചെയ്യും. 250 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് ഹംസപുല്ലാട്ടിൽ അദ്ധ്യക്ഷത വഹിക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറർ എസ്.ദിനേഷ് ഭരണഘടനാ, ലോഗോപ്രകാശനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി.വി.ബൈജു, കൺവീനർ കെ.എക്സ്.ജോപ്പൻ, പി.എസ്.രതീഷ്, അനുഭാനു, മനോജ് സ്റ്റീഫൻ, കമറുദ്ദീൻ എന്നിവർ പങ്കെടുത്തു.