അമ്പലപ്പുഴ: എസ്. എൻ. ഡി. പി യോഗം 609 ാം നമ്പർ പുന്നപ്ര വടക്ക് ശാഖയിൽ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ. എൻ. പ്രേമാനന്ദൻ നിർവ്വഹിച്ചു ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ. പി. പരീക്ഷിത്ത്, ഡോ: വി പങ്കജാക്ഷൻ, ശാഖ പ്രസിഡന്റ് എം. എൻ. പാലകൻ, വൈസ് പ്രസിഡന്റ് പി .ആർ .ഗോപി, സെക്രട്ടറി വി .കണ്ണൻ, യൂണിയൻ മാനേജിംഗ് കമ്മറ്റി പി.റ്റി .ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.