 
അമ്പലപ്പുഴ: കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഘടനാ സംവിധാനങ്ങൾക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് യൂണിയൻ സമ്മേളനം സംസ്ഥാന ഖജാൻജി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ കമ്മിറ്റിയംഗം ടി. മധു അനുസ്മരണം നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.കെ.ഉത്തമൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. യൂണിയൻ സെക്രട്ടറി പി.വി.വിനു പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിയൻ ഖജാൻജി രാജേശ്വരി സത്യൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.യൂണിയൻ അസിസ്റ്റൻ്റ് സെക്രട്ടറി കെ.യശോധരൻ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി.ജെ. സുജാത, ടി. ആർ.ശിശു പാലൻ, ഷിജു മാന്നാർ, യൂണിയൻ കമ്മിറ്റിയംഗം ഒ.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.