 
ആലപ്പുഴ: നിർമ്മല ഭവനം നിർമ്മല നഗരം അഴകോടെ ആലപ്പുഴ മാസ് ശുചീകരണ കാമ്പയിൻ നഗരത്തിൽ ദ്രുതഗതിയിൽ മുന്നേറുന്നു. പ്രധാന റോഡുകൾ ശുചിയാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. നഗരത്തെ നോർത്ത്, സൗത്ത് സർക്കിളുകളായി വേർതിരിച്ചാണ് പ്രവർത്തനങ്ങൾ. എച്ച്.ഐ മാരും ജെ.എച്ച്.ഐമാരും തൊഴിലാളികളും രംഗത്തുണ്ട്. ഒരു വശത്ത് ശുചീകരണം പുരോഗമിക്കുമ്പോഴും, മറുവശത്ത് മാലിന്യ നിക്ഷേപവും മുറപോലെ തുടരുന്നതാണ് വെല്ലുവിളി. വിവിധ ഷെഡ്യൂളുകളായി തിരിച്ചാണ് എല്ലാ വാർഡുകളിലും ശുചീകരണം ഉറപ്പുവരുത്തുക.
നോർത്ത് സർക്കിൾ ഷെഡ്യൂൾ
മട്ടാഞ്ചേരി പാലം മുതൽ ആറാട്ടുവഴി പാലം , കളപ്പുര ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ എന്നിവിടങ്ങളിലെ ശുചീകരണം നടന്നു.
മാർച്ച് 21 കൊമ്മാടി ജംഗ്ഷൻ മുതൽ തുമ്പോളി ജംഗ്ഷൻ
മാർച്ച് 22 ശവക്കോട്ടപ്പാലം മുതൽ ബാപ്പു വൈദ്യർ ജംഗ്ഷൻ
മാർച്ച് 23 മാളികമുക്ക്
മാർച്ച് 24 ആറാടു വഴി
മാർച്ച് 25 മംഗലം റെയിൽ വേ ക്രോസ്സ്
മാർച്ച് 26 തുമ്പോളി പള്ളി ജംഗ്ഷൻ .
മാർച്ച് 28 ആറാട്ടുവഴി ജംഗ്ഷൻ കിഴക്കോട്ട് മുതൽ മട്ടാഞ്ചേരി പാലം
മാർച്ച് 29 മാളിക മുക്ക് ജംഗ്ഷൻ പടിഞ്ഞാങ് മുതൽ സെന്റ് ജോസഫ് കുരിശടി
മാർച്ച് 30 ആശ്രമം ജംഗ്ഷൻ മുതൽ ത്രിവേണി ജംഗ്ഷൻ
മാർച്ച് 31 കൈചൂണ്ടി ജംഗ്ഷൻ
സൗത്ത് സർക്കിൾ ഷെഡ്യൂൾ
മാർച്ച് 21 സിവിൽ സ്റ്റേഷൻ
മാർച്ച് 22 ഇരവുകാട്
മാർച്ച് 23 ലജനത്ത്
മാർച്ച് 24 ആലിശ്ശേരി
മാർച്ച് 25 സ്റ്റേഡിയം
മാർച്ച് 26 വലിയമരം
മാർച്ച് 30 മുല്ലാത്ത് വളപ്പ്
മാർച്ച് 31 വലിയകുളം
ഏപ്രിൽ 1 വട്ടയാൽ
ഏപ്രിൽ 2 കുതിരപ്പന്തി
ഏപ്രിൽ 4 റെയിൽവേ സ്റ്റേഷൻ
ഏപ്രിൽ 5 ബീച്ച്
ഏപ്രിൽ 6 വാടയ്ക്കൽ
ഏപ്രിൽ 8 സക്കറിയ ബസാർ
ഇപ്പോഴും റോഡിൽ മാലിന്യ കിറ്റ് ഇടുന്നവരുണ്ട്. പിടിക്കപ്പെട്ടാൽ പിഴ കനക്കും. ഒപ്പം ക്രിമിനൽ കേസും വരും. നഗരത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർക്കൊപ്പം ഇവരും ഉയരണം
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ