ആലപ്പുഴ: ജെ.എസ്.എസ് സ്ഥാപക ദിനാചരണം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ ചാത്തനാട്ടെ കെ.ആർ. ഗൗരിയമ്മയുടെ വസതിയിൽ നടക്കും. ജെ.എസ്.എസ്‌ സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി.സി. ബീനാകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ.പി.ആർ. പവിത്രൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജി.എൻ. ശിവാനന്ദൻ, ജില്ലാ സെക്രട്ടറി പി.സി. സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം ജമീല ബഷീർ, ബേബി ദേവരാജ്, വി.കെ. തങ്കമണി, സരസ്വതി മേനോൻ തുടങ്ങിയവർ സംസാരിക്കും.