ആലപ്പുഴ: ചെറുകിട ഹൗസ്ബോട്ട് ഓണേഴ്സ് സംയുക്തസമിതിയുടെ നേതൃത്വത്തിൽ പോർട്ട് ഓഫീസ് മാർച്ചും ധർണയും നടത്തും. നാളെ രാവിലെ 10ന് നടക്കുന്ന ധർണ മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സംയുക്ത സമര സമിതി സെക്രട്ടറി എ.അനസ് അദ്ധ്യക്ഷത വഹിക്കും. 2018ലെ അദാലത്തിൽ പങ്കെടുത്ത എല്ലാ ജലയാനങ്ങൾക്കും ലൈസൻസ് അനുവദിക്കുക, ഡി.ടി.പി.സി ഏർപ്പെടുത്തിയ പാസ് നിർത്തലാക്കുക, ടൂറിസം പൊലീസിന്റെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.