ആലപ്പുഴ: കേരളത്തിലെ ആദ്യ ട്രേഡ് യൂണിയന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ 23 മുതൽ 31 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 26ന് രാവിലെ 10 മുതൽ 12 വരെ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം നടത്തും. കേരളത്തിന്റെ വ്യവസായവത്ക്കരണത്തിന് ടി.വി.തോമസും തൊഴിലാളികളും വഹിച്ച പങ്ക് എന്നതാണ് വിഷയം. താൽപര്യമുള്ളവർ രാവിലെ 10നകം ആലപ്പുഴ സുഗതൻ സ്മാരകത്തിൽ എത്തിച്ചേരണം. 9847411223