ആലപ്പുഴ: യു.ഡി.എഫ് കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന വൈദ്യുതി ബോർഡിനെ എൽ.ഡി.എഫ് 9000 കോടിയിലധികം രുപയുടെ കടക്കെണിയിലാക്കിയതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരള സ്‌റ്റേറ്റ് പവർബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പവർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി.ബിജു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, കെ.പി.ബി.ഒ.എഫ് സംസ്ഥാന സെക്രട്ടറി ടി.എസ്. ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി ടി.എ. തോമസ്‌കുട്ടി, ജില്ലാ പ്രസിഡന്റ് ഉമ്മൻ വർഗീസ്, എ. നസീർ, ടിറ്റോ വില്യം, അജിത്കുമാർ, മഞ്ജു എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എം.ബി. ഷബീർ (പ്രസിഡന്റ്), ഉമ്മൻ വർഗീസ് (ജനറൽ സെക്രട്ടറി), പി.സി. മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു