ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് ചാമ്പക്കണ്ടം പട്ടികജാതി കോളനിക്ക് അംബേദ്ക്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടിയുടെ 20ശതമാനം മൊബിലൈസേഷൻ അഡ്വാൻസ് തുകയായ 20 ലക്ഷം രൂപ പദ്ധതി നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്രത്തിനു അലോട്ട് ചെയ്തതായും വിശദമായ പദ്ധതി രേഖയും എസ്റ്റിമേറ്റും സമർപ്പിച്ച് പദ്ധതി വേഗത്തിലാക്കുവാനുളള നടപടി സ്വീകരിച്ചു വരികയാണെന്നും എം എൽ എ അറിയിച്ചു.