 
അരൂർ :അരൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ 39 വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. 15.4 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗം സി.കെ.പുഷ്പൻ, അസി. സെക്രട്ടറി ശ്യാം, എസ്.സി കോർഡിനേറ്റർ അനിത എന്നിവർ പങ്കെടുത്തു