ആലപ്പുഴ: നഗരസഭയുടേയും കാൻ ആലപ്പിയുടേയും (ഐ.ഐ.ടി ബോംബെ, കില ) സംയുക്താഭിമുഖ്യത്തിൽ ഖരമാലിന്യ സംസ്‌കരണം പദ്ധതി ആസൂത്രണം എന്ന വിഷയത്തിൽ 21, 22 തീയതികളിലായി ദ്വിദിന ശില്പശാല നടക്കും.

21ന് ഉച്ചക്ക് 2ന് കൗൺസിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. വേൾഡ് ബാങ്ക് സി.ഇ.ഒ യു.വി. ജോസ് മുഖ്യാതിഥിയാകും. ഐ.ഐ.ടി മുംബയ് സ്‌കോളർ രാകേന്ദു, ഐ.ആർ.ടി.സി വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം തലവൻ ഡോ. ദാമോദരൻ, ജയൻ ചമ്പക്കുളം, മണലിൽ മോഹനൻ, സുജിത്ത്, മനോജ്, ശ്രേയസ് എന്നിവർ പങ്കെടുക്കും.

ഗാർഹിക ജൈവ,അജൈവ മാലിന്യം നിലവിൽ തൃപ്തികരമായി കൈകാര്യം ചെയ്യാനാവുന്നുണ്ടെങ്കിലും ഹസാർഡസ് മാലിന്യം, ഇ വേസ്റ്റ് എന്നീ വിഷയങ്ങളിൽ ശില്പശാല പ്രത്യേക ശ്രദ്ധ പതിപ്പിയ്ക്കും. 22ന് കേരളത്തിൽ ശാസ്ത്രീയമായി പരീക്ഷിച്ചു വിജയിച്ച വിവിധ മാലിന്യ സംസ്‌കരണ രീതികൾ പരിചയപ്പെടുത്തും.

ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ. ഷാനവാസ്, ആർ. വിനീത, കെ. ബാബു ബിന്ദു തോമസ്, സെക്രട്ടറി നീതുലാൽ, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ് എന്നിവർ പങ്കെടുക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.