
മാന്നാർ: ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ നേതൃത്വത്തിലുള്ള പരാശക്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ഹോസ് സ്പേസ് പ്രവർത്തനത്തിനായി എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് വാങ്ങി നൽകിയ ഹോസ്പിറ്റൽ-മെഡിക്കൽ ലാബ് ഉപകരണങ്ങളുടെ സമർപ്പണം എസ്.ബി.ഐ ജനറൽ മാനേജർ വന്ദന മേഹരോത്ര നിർവ്വഹിച്ചു. എസ്ബിഐ കോട്ടയം റീജിയയൺ ഡി.ജി.എം സുരേഷ് വാക്കയിൽ മുഖ്യഭാഷണം നടത്തി. ഗ്രാമസേവാ പരിഷത്ത് അദ്ധ്യക്ഷൻ എ.ബി. ശ്രീകുമാർ ഭട്ടതിരി അദ്ധ്യക്ഷത വഹിച്ചു. വിനോദ് ജഗദീശൻ, ഡി.ദാമോദരൻപിള്ള, എം.എൻ.ശശിധരൻ, വി.രാധാകൃഷ്ണക്കുറുപ്പ് എന്നിവർ സംസാരിച്ചു. എ.ജി.സജു സ്വാഗതവും ഹരിദാസൻ പിള്ള നന്ദിയും പറഞ്ഞു.