 
ആലപ്പുഴ: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് വർക്കേഴ്‌സ് യൂണിയൻ(ഐ.എൻ.ടി.യു.സി ) ആലപ്പുഴ ജില്ലാ സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബൈജു ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. വർക്കേസ് യുണിയൻ ജില്ലാ പ്രസിഡന്റ് ജി. പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ആഡിറ്റോറിയത്തിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ശശിധരൻ, ജോയിന്റ് സെക്രട്ടറി എം.വി. ലാൽ, ജില്ലാ സെക്രട്ടറി ബാലമുരളി തുടങ്ങിയവർ സംസാരിച്ചു.