
ചെന്നിത്തല: പുത്തൻ കോട്ടയ്ക്കകം വിളയിൽ രാമകൃഷ്ണൻ(79 ) നിര്യാതനായി. ഏഴു വർഷം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മാവേലിക്കര ബ്‌ളോക്ക് പഞ്ചായത്ത് അംഗം, ആല എസ്.എൻ.ഡി.പി സ്‌കൂൾ ഹെഡ്മാസ്റ്റർ, ആലപ്പുഴ ഡിസി.സി അംഗം, കർഷക കോൺഗ്രസ് ജില്ലാസെക്രട്ടറി, കോൺഗ്രസ് മണ്ഡലംപ്രസിഡന്റ്, മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ്, ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ഗാന്ധിയൻ പൗരസമിതി പ്രസിഡന്റ്, രമേശ് ചെന്നിത്തല എം.പി ആയിരുന്നപ്പോൾ എം.പി ഫണ്ടിന്റെ ചുമതലയുള്ള കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല .മകൻ: മനു രാമകൃഷ്ണൻ (അയർലൻഡ്). മരുമകൾ: ദീപ മനു(അയർലൻഡ്).