s

ഹരിപ്പാട് : ഏപ്രിൽ 11 വൈകിട്ട് 6 ന് തൃക്കുന്നപ്പുഴയിൽ എത്തിച്ചേരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാടകയാത്ര വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു . തൃക്കുന്നപ്പുഴ ഗവ. എൽ. പി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പരിഷത്ത് ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വി. എൻ ജയചന്ദ്രൻ, മേഖല സെക്രട്ടറി വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു. തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ പാണ്ഡവത്ത് ചെയർമാനും ഡി.സലിം ജനറൽ കൺവിനറുമായാണ് സംഘാടക സമിതി.