photo

ചേർത്തല : നാളികേര വികസന ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം തെങ്ങുകയ​റ്റ പരിശീലനം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ പൂർത്തിയായി. ഒരാഴ്ച നീണ്ട പരിശീലനത്തിൽ തെങ്ങുകയറ്റത്തോടൊപ്പം തെങ്ങ് കൃഷിയെപ്പറ്റി ക്ലാസുകളും സംഘടിപ്പിച്ചു. വിജയകരമായി പരിശീലനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ്, തെങ്ങുകയറ്റ യന്ത്രം എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ, ജനറൽ സെകട്ടറി രമാരവീന്ദ്രമേനോൻ,പ്രോഗ്രാം ഓഫീസർ പി.എസ്. മനു,എക്സിക്യൂട്ടീവ് എൻ.എ.ആശാലത എന്നിവർ പങ്കെടുത്തു.പരിശീലനം പൂർത്തിയായവർക്ക് 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.