ambala

ആലപ്പുഴ: ജെ.എസ്.എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ ആലപ്പുഴ ചാത്തനാട് കെ.ആർ. ഗൗരിയമ്മയുടെ വസതിയിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി. ബീനാകുമാരി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി അദ്ധ്യക്ഷനായി. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.സി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.ആർ. പവിത്രൻ, പ്രാക്കുളം മോഹനൻ, അഡ്വ. അജികുമാർ , സീതത്തോട് മോഹനൻ, നെടുംമം ജയകുമാർ, ജമീല ബഷീർ, ബേബി ദേവരാജ്, സരസ്വതി മേനോൻ, അശോകൻ, തങ്കമണി തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.സി. സുരേഷ് ബാബു സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജി.എൻ. ശിവാനന്ദൻ നന്ദിയും രേഖപ്പെടുത്തി.