
തുറവൂർ:കിഴക്കേ ചമ്മനാട് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ആദ്യനോട്ടീസിന്റെ പ്രകാശനം കെ.പി.എം.എസ് ജില്ലാകമ്മിറ്റി അംഗം സി.വി. സാബു നിർവഹിച്ചു. ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എസ്.ദിലീപ് കുമാർ, സെക്രട്ടറി പി.എം. രമണൻ, എസ്.എൻ.ഡി.പി യോഗം 5018-ാം നമ്പർ ശാഖാ സെക്രട്ടറി എസ്.ശിവദാസൻ, ക്ഷേത്രം മേൽശാന്തി ഹരിദാസ് ശാന്തി, ദേവസ്വം കമ്മിറ്റി അംഗങ്ങളായ സാബു ശാന്തി, രാജേഷ് എന്നിവർ പങ്കെടുത്തു.