photo

ചേർത്തല:മുഹമ്മ ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ 2020-22 കാലയളവിലെ എസ്.പി. സി കേഡ​റ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്‌ട്രസ് വി.കെ.ഷക്കില കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,പദ്ധതിയുടെ പി.എസ്.എൽ.ഒ യും മുഹമ്മ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫീസറുമായ എൻ.വിജയൻ, എസ്.പി.സി ജില്ല എ.ഡി.എൻ ഒ.മുഹമ്മദ് അസ്ലാം,പഞ്ചായത്ത് വൈസ് പ്രസിഡന്റും പി.ടി.എ പ്രസിഡന്റുമായ എൻ.ടി.റെജി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.സജീവ്,സ്‌കൂൾ സി.പി.ഒ മാരായ പി.ആർ. അശ്വതി,ബി.എസ്.ബിപിൻ,മുൻ സി.പി.ഒ കിരൺ ബാബു,ജയസൂര്യ എന്നിവർ സംസാരിച്ചു.