
കായംകുളം: കേരള സർവകലാശാല ഏർപ്പെടുത്തിയ മികച്ച പാലിയേറ്റീവ് കെയർ പ്രോജക്ടിനുള്ള അവാർഡ് കായംകുളം എം.എസ്.എം കോളേജിന് ലഭിച്ചു. വേദന അനുഭവിക്കുന്ന കഠിന രോഗികൾക്കിടയിലും ആശ്രയം വേണ്ട വയോജനങ്ങൾക്കിടയിലും 2021-22 അക്കാഡമിക് വർഷം നടത്തിയ സാന്ത്വന പരിപാലന പ്രവർത്തനങ്ങൾക്കാണ് അവാർഡ് .ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. ഭദ്രകുമാരി അവാർഡ് ഏറ്റുവാങ്ങി. മികച്ച പാലിയേറ്റീവ് കോ ഓർഡിനേറ്റിംഗ് പ്രോഗ്രാം ഓഫീസറായി ആഷിതയും കോ ഓർഡിനേറ്റിംഗ് സ്റ്റുഡന്റ് വോളന്റീറായി അമൃതയും അവാർഡ് സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, വൈസ് ചാൻസലർ പ്രൊഫ.മഹാദേവൻ പിള്ള, സിൻഡിക്കേറ്റ് അംഗം കെ.എച്ച് ബാബുജാൻ തുടങ്ങിയവർ പങ്കെടുത്തു.