മാരാരിക്കുളം: എസ്.എൻ.ഡി.പി യോഗം കാട്ടൂർ 506-ാം നമ്പർ ശാഖയിലെ കോർത്തുശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടയേറും. 28ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. ഇന്ന് വൈകിട്ട് 7 നും 7.45 നും മദ്ധ്യേ സി. എം. ജയതുളസീധരൻ തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേ​റ്റ് നടക്കും.7.50ന് ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റുമതിൽ സമർപ്പണം,തുടർന്ന് കൊടിയേ​റ്റ് സദ്യ,രാത്രി 8ന് പുഷ്പാഭിഷേകം,തുടർന്ന് ഭക്തി ഗാനാർച്ചന. 22ന് രാവിലെ 10.30ന് ശ്രീനാരായണ ഗുരുദേവനും മഹാഗണപതിക്കും കലശം,വിശേഷാൽ പൂജ, വൈകിട്ട് 7 ന് ചേരുവാര താലപ്പൊലി, രാത്രി 8ന് എസ്.എൽ.പുരം പുഷ്പൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം. 23ന് രാവിലെ 10ന് ശാസ്താവിനും ശ്രീകൃഷ്ണസ്വാമിക്കും കലശം,10.30ന് കുംഭ കുടം വഴിപാട്, വൈകിട്ട് 7.30 ന് കലാമണ്ഡലം ജിഷ്ണു പ്രസാദ് അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്. 24ന് രാവിലെ 10.30ന് ഗുരുനാഥനും ബ്രഹ്മരക്ഷസിനും കലശം,വൈകിട്ട് 6 മുതൽ ഒ​റ്റത്താലം വരവ്, 7.30 ന് നാടകം. 25ന് താലിചാർത്ത് മഹോത്സവം,വൈകിട്ട് 6.30 ന് തിരുവാഭരണ ഘോഷയാത്ര തുടർന്ന് താലിചാർത്ത്, 7.45 ന് അഷ്ടനാഗബലി,തളിച്ചുകൊട,രാത്രി 8ന് സംഗീത സദസ്. 26ന് രാവിലെ 10.30ന് മരപ്പാണി,ഉത്സവബലി,ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി ദർശനം. വൈകിട്ട് 7.30 ന് വയലാർ ഗാന തരംഗിണി. 27ന് തെക്കേചേരുവാര ഉത്രാട പള്ളിവേട്ട മഹോത്സവം. വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി തുടർന്ന് അലങ്കാര ദീപാരാധന, രാത്രി 9 ന് ശ്രീഭൂതബലി, പള്ളിവേട്ട,പള്ളിനിദ്ര,9.30 ന് തിരുവനന്തപുരം സൗപർണികയുടെ നാടകം ഇതിഹാസം. സമാപന ദിവസമായ 28 ന് വടക്കേചേരുവാര തിരുവോണ ആറാട്ട് മഹോത്സവം.രാവിലെ 11.30ന് മഹാനിവേദ്യത്തോടുകൂടി വിശേഷാൽ പൂജ,വൈകിട്ട് 5.30 ന് കാഴ്ച്ചശ്രീബലി തുടർന്ന് അലങ്കാര ദീപാരാധന,കളഭം, തിരിപിടുത്തം,രാത്രി 9 ന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്,9.30 ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം പാട്ടു പാടുന്ന വെള്ളായി, 11.30 ന് ആറാട്ട് എതിരേൽപ്, വലിയ കാണിക്ക,കൊടിയിറക്ക്.