photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം 671-ാം നമ്പർ ശാഖയിലെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ശ്രീ ഘണ്ടാകർണ -ദേവീ ക്ഷേത്രത്തിലെ വിശേഷാൽ പൊതുയോഗം നടന്നു.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ കൗൺസിലർ ടി.സത്യൻ, ശാഖ സെക്രട്ടറി പി.എൻ.രാധാകൃഷ്ണൻ,വൈസ് പ്രസിഡന്റ് എം.എസ്.രാജേഷ്,യൂണിയൻ കമ്മിറ്റി അംഗം അനിൽകുമാർ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് കെ.പി.ഹരിഹരൻ സ്വാഗതം പറഞ്ഞു.