മാവേലിക്കര: കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു മാവേലിക്കര ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ബി.വി അശോകൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി സന്തോഷ് കുമാർ അധ്യക്ഷനായി. പ്രഭ രാജേഷ് അനുശോചന പ്രമേയവും അനിൽ അമ്പലപ്പുഴ സംഘടനാ റിപ്പോർട്ടും മോഹനൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, യൂണിയൻ ജില്ലാ പ്രസിഡൻ്റ് അഫ്സൽ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എസ്.അനിരുദ്ധൻ, യൂണിയൻ ജില്ലാ ട്രഷറർ നവാസ്, സി.പി.എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ സെക്രട്ടറി ഡി.തുളസീദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.പി.വി സന്തോഷ് കുമാർ (പ്രസിഡന്റ്), രാജു, സന്താനവല്ലി (വൈസ് പ്രസിഡന്റ്),മോഹനൻ (സെക്രട്ടറി), ഉദയൻ, പ്രഭ രാജേഷ് (ജോ.സെക്രട്ടറി), വി.കെ കൃഷ്ണൻകുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.