a

മാവേലിക്കര: ലളിതാ സഹസ്രനാമത്തിന് ഭാഷ്യം രചിച്ച കണ്ടിയൂർ മഹാദേവ ശാസ്ത്രികളുടെ ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമത്തിന്റെ കഥകളി ആവിഷ്കാരം നടന്നു. ഗാനരചയിതാവ് ബീയാർ പ്രസാദും കഥകളിനടൻ കലാനിലയം വിജയനും ചേർന്നാണ് ലളിതാ സഹസ്രനാമം കഥകളി ചിട്ടപ്പെടുത്തിയത്. കലാനിലയം വിജയൻ, കലാമണ്ഡലം ബാലചന്ദ്രൻ, കലാനിലയം ഹരിശങ്കർ, കലാമണ്ഡലം ശ്രീകാന്ത് വർമ്മ, ഏവൂർ മധു എന്നീ കലാകാരന്മാർ പങ്കെടുത്തു.നൃത്തം, വാദ്യം, ഗീതം എന്നിവ ചേരുന്നതാണ് തൗര്യത്രിക പൂജ. ആ രൂപത്തിലുള്ള പൂജയായാണ് കഥകളി രൂപേണയുള്ള ഈ സ്തോത്ര സമർപ്പണത്തെ കാണുന്നത്.