
ചേർത്തല: ജില്ലാ യൂത്ത് ആൻഡ് സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ വോളി അക്കാഡമി വെട്ടയ്ക്കലും വനിതാ വിഭാഗത്തിൽ ചേർത്തല എസ്.എൻ.കോളേജും ജേതാക്കൾ. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ മുഹമ്മ ആര്യക്കര എ.ബി.വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ വോളി അക്കാഡമി, വെട്ടയ്ക്കൽ ഒന്നാം സ്ഥാനവും കായിക അരീപ്പറമ്പ് രണ്ടാം സ്ഥാനവും,പ്രോഗ്രസീവ് ചാരമംഗലം മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ എസ്.എൻ കോളേജ് ഒന്നാം സ്ഥാനവും സി.ജി.സ്‌പോട്‌സ് ചേർത്തല രണ്ടാംസ്ഥാനവും ഗവ. ജി.എച്ച്.എസ് ചേർത്തല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.
മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ.ജോസഫ് അദ്ധ്യക്ഷനായി. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അഡ്വ. അനിത ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ് കുമാർ, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ.കെ.പ്രതാപൻ, സി.വി.വിപിനചന്ദ്രൻ നായർ, വി.സവിനയൻ, കെ.പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.