മാവേലിക്കര: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡൻ്റ് എൻ.രാജൻ അദ്ധ്യക്ഷനായി. എം.എസ്.അരുൺകുമാർ എം.എൽ.എ കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.രാജേഷ്, കൗൺസിലർ എസ്.സുജാതദേവി, ഉപദേശക സമിതി രക്ഷാധികാരികളായ കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സി.എ.ആർ.ഉദയവർമ്മ, ദേവസം അസി.കമ്മീഷണർ എസ്.ആർ.രാജീവ്, ചാർജ്ജ് സബ് ഗ്രൂപ്പ് ഓഫീസർ ശ്രീശങ്കർ എന്നിവർ സംസാരിച്ചു. ഉപദേശക സമിതി സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ സ്വാഗതവും ജോ.സെക്രട്ടറി സൂരജ് കൃഷ്ണ നന്ദിയും പറഞ്ഞു.