ആലപ്പുഴ: ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെയും ഡ്രാഗൺ ബോട്ട് അസോസിയേഷൻ ഓഫ് കേരളയുടെയും സംയുക്തമായി പുന്നമട സായിൽ 8,9,10 തീയതികളിൽ ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് നടക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി കെ.എസ്.റെജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷൻ ട്രയലും സംസ്ഥാന ചാമ്പ്യഷിപ്പും 27ന് രാവിലെ പുന്നമട വാട്ടർ ക്യൂൻ വാട്ടർ സ്പോർട്ട്സ് ട്രെയിനിംഗ് സെന്ററിൽ നടക്കും. 200,500,1000 മീറ്ററിലാണ് മത്സരങ്ങൾ. 18വയസിന് മുകളിൽ പ്രായമായ മുഴുവൻ പേർക്കും മത്സരത്തിൽ പങ്കെടുക്കാം. 25വരെ രജിസ്ട്രേഷൻ ചെയ്യാമെന്ന് കെ.എസ്. റെജി പറഞ്ഞു.വാർത്തസമ്മേളനത്തിൽ അസോസിയേഷൻ അംഗം വി. വിനീഷും പങ്കെടുത്തു. ഫോൺ: 9400734790, 7807373775.