ആലപ്പുഴ: വ്യാപാരികളോട് സൗഹൃദ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ചിക്കൻ വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സജിചെറിയാൻ പറഞ്ഞു. കേരള ചിക്കൻ വ്യാപാരി സമിതി സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാസപദാർത്ഥങ്ങൾ അടങ്ങിയ ആഹാരം നൽകിയും ഹോർമോൺ കുത്തിവച്ചും അന്യസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്ന ചിക്കനാണ് മലയാളികൾ വാങ്ങി കഴിക്കുന്നത്. പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും കാര്യത്തിലും സമാനസ്ഥിതിയാണെന്നും സജിചെറിയാൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ഹംസ പുല്ലാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എസ്. ദിനേഷ് ഭരണഘടന ലോഗോ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എസ്. ഉസ്മാൻ, ട്രഷറർ എം. നൗഷാദ്, വ്യാപാരി വ്യവസായി സമിതി എക്‌സിക്യൂട്ടീവ് അംഗം ടി.എം. അബ്ദുൾ വാഹിദ്, ഓൾ കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഒ. അഷറഫ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.വി. ബൈജു സ്വാഗതവും കൺവീനർ കെ.എക്‌സ്. ജോപ്പൻ നന്ദിയും പറഞ്ഞു.