അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എം എസ്.ഉഷസ്, അദ്ധ്യാപകരായ കെ.എം.ലീല, ആർ.സുധ, കെ.ജ്യോതി ലക്ഷ്മി, ആർ.കുസുമം എന്നിവർക്ക് യാത്രയയപ്പും ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. എച്ച്.സലാം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ബി.ഹാരീസ് അദ്ധ്യക്ഷനാകും. പ്രിൻസിപ്പൽ ഇ.പി.സതീശൻ സ്വാഗതം പറയും. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉപഹാര സമർപ്പണം നടത്തും. മാനേജർ എം.ടി.മധു, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, വി.എസ്. ജിനുരാജ്, ജി.വേണുലാൽ, കെ.ഉത്തമൻ ,എ.എൻ.ആശാദത്ത് തുടങ്ങിയവർ സംസാരിക്കും.