ആലപ്പുഴ: കാർഷിക മേഖലയ്ക്കും കുടിവെള്ളം, ദാരിദ്ര്യ ലഘൂകരണം, വൈദ്യുതികരണം തുടങ്ങിയ പദ്ധതികൾക്കും മുൻതൂക്കം നൽകി നെടുമുടി ഗ്രാമപഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് . 25.58 കോടി രൂപ വരവും 20.41 കോടി രൂപ ചിലവും 15.13 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ് വില്ല്യക്കൽ അവതരിപ്പിച്ചത്. ബഡ്ജറ്റ് അവതരണത്തിൽ പ്രസിഡന്റ് മിനി മദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.