 
അമ്പലപ്പുഴ: യുവജനങ്ങൾ കൃഷിയിടങ്ങളിലെത്തുന്നത് സമൂഹത്തിന് മാതൃകയാണെന്ന് എച്ച്. സലാം എം. എൽ.എ പറഞ്ഞു.പുന്നപ്ര വടക്ക് പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐ യുടെ യുവധാര യുവ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറി കൃഷി വിത്തുനടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. അഞ്ചാം വാർഡിലെ കരുമാലിയിലെ വീട്ടുവളപ്പിൽ ഒരേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. സി.പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രഘു അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം കെ .മോഹൻകുമാർ, ജില്ലാ പഞ്ചായത്തംഗം ഗീതാബാബു, പഞ്ചായത്ത് പ്രസിഡന്റ് സജിത സതിശൻ, അംഗങ്ങളായ ആർ. വിനോദ്കുമാർ,അജിത ശശി, ബ്രാഞ്ച് സെക്രട്ടറി മനു മോഹൻ, കെ .കെ.രാജേന്ദ്രൻ, ഡി.മധു, ശബരി,അനീഷ് ,കണ്ണപ്പൻ,ബി.ശ്രീകുമാർ, പ്രകാശ് ബാബു എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എ. അരുൺലാൽ സ്വാഗതം പറഞ്ഞു.