ആലപ്പുഴ : കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബൈജു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.പുഷ്പകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.ബാലമുരളീകൃഷ്ണ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എം.വി .ലാൽ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് - എ.തുഷാർ ആലപ്പുഴ, സെക്രട്ടറി -ബാലമുരളീകൃഷ്ണ, ചേർത്തല ,ഖജാൻജി- എ.കെ.സജീവ്, ഹരിപ്പാട്, വൈസ് പ്രസിഡന്റുമാർ -എ.അസീം, ആർ.ഡബ്ളു മാവേലിക്കര, അൻസാർ മുഹമ്മദ് കായംകുളം . ജോയിന്റ് സെക്രട്ടറിമാർ: വിനോദ് തോമസ് എടത്വ, എ.സഹീദ്, മാവേലിക്കര എന്നിവരെ തിരഞ്ഞെടുത്തു.