ചേർത്തല: ചേർത്തല കിൻഡർ വിമൺ ആശുപത്രിയിൽ വേൾഡ് ഓറൽ ഹെൽത്ത് ഡേ ആചരിച്ചു. സീനിയർ കൺസൾട്ടന്റ് ജീവൻരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലപ്പുഴ റൗണ്ട് ടേബിൾ പ്രസിഡന്റ് രാഹുൽ തോമസ്, സെക്രട്ടറി ഫിലിപ്പ് എബ്രഹാം,ട്രഷറർ അർജ്ജുൻ മഹാദേവൻ,ഓപ്പറേഷൻസ് ഹെഡ് കെ.ജെ.ഡെൻസിൽ,നഴ്‌സിംഗ് സൂപ്രണ്ട് ഗിരിജ ഹരികുമാർ,യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ സംസാരിച്ചു. ആലപ്പുഴ റൗണ്ട് ടേബിൾ ക്ലബ് 350 മൗത്ത് ഫ്രഷ്‌നറുകൾ കിൻഡർ ആശുപത്രിക്ക് കൈമാറി.