കറ്റാനം: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് മൂന്നാമത് ശാഖയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കട്ടച്ചിറ പാറയ്ക്കൽ ജംഗ്ഷനിൽ നടക്കും.മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. ആദ്യ നിക്ഷേപം സ്വീകരിക്കൽ യു.പ്രതിഭ എം.എൽ.എയും സ്ട്രോംഗ് റൂം സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസറും സഹകരണശ്രീ വിദ്യാ പുരസ്ക്കാര വിതരണം എം.എസ്.അരുൺകുമാർ എം.എൽ.എയും ഭദ്രനിധി ഗ്രാന്റ് വിതരണം സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർ എസ്.ജോസിയും നിർവഹിക്കും.