 
മാന്നാർ: ക്രിക്കറ്റ്, ഫുട്‌ബാൾ, ബാഡ്മിന്റൺ, വോളിബാൾ എന്നീ ഇനങ്ങളിൽ പരിശീലനം നൽകുന്ന അക്കാദമികൾ സ്ഥാപിച്ചും മത്സരങ്ങൾ സംഘടിപ്പിച്ചും കായികരംഗത്ത് കരുത്തുറ്റ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച  ലീസ് സ്പോർട്സ് ഹബ്ബും  ടർഫ്കോർട്ടും മാന്നാറിൽ  പ്രവർത്തനമാരംഭിച്ചു.
ടർഫ് കോർട്ടിന്റെ ഉദ്ഘാടനം സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാനും ലീസ് സ്പോർട്ട്സ് ഹബിന്റെ ഉദ്ഘാടനം ഫുട്ബാൾതാരം കെ.ടി.ചാക്കോയും നിർവഹിച്ചു. ക്രിക്കറ്റ് നെറ്റ് പരിശീലനകേന്ദ്രം കേരള രഞ്ജിതാരം രാഹുൽ.പി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് നൗഫൽ, സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, ഗ്രാമപഞ്ചായത്തംഗം വി.ആർ ശിവപ്രസാദ്, ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. മുൻ ദിലീപ്ട്രോഫി താരമായിരുന്ന എസ്.അനീഷ് , രഞ്ജി ക്രിക്കറ്റ്താരം കെ.ജെ.രാകേഷ്, സംസ്ഥാന താരങ്ങളായ വിനീത്, ജതിൻ, വിജയ്, ലെവൽ1 കോച്ച് സി.എം.അഭിലാഷ്, ജോബിഎബ്രഹാം എന്നിവരടങ്ങുന്ന സമിതിയാണ് ക്ലബിന് മേൽനോട്ടം വഹിക്കുന്നത്. 42 ലക്ഷംരൂപയോളം മുടക്കി മാന്നാർ ബസ് സ്റ്റാൻഡിന്റെ തെക്ക്ഭാഗത്തായിട്ടാണ് ടർഫ്കോർട്ട് നിർമ്മിച്ചിട്ടുള്ളത്.