ആലപ്പുഴ : ഖരമാലിന്യ സംസ്‌കരണത്തിനുള്ള മാസ്റ്റർ പ്ലാനായി ആലപ്പുഴ നഗരസഭയും കാൻ ആലപ്പിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാല നഗരസഭ കൗൺസിൽ ഹാളിൽ ആരംഭിച്ചു. ചെയർപേഴ്‌സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്‌തു.

മാലിന്യം ഉത്പാദിപ്പിക്കുന്നതും സംസ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ വ്യാപാര, വ്യവസായ, വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു. നഗരസഭ സെക്രട്ടറി ബി. നീതു ലാൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീന രമേശ്, കൗൺസിലർ ബി. നസീർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഓഫിസർ കെ.പി. വർഗീസ് സ്വാഗതം പറഞ്ഞു. മുംബയ് ഐ.ഐ.ടി പ്രൊഫ. എൻ.സി. നാരായണൻ ആമുഖ പ്രസംഗം നടത്തി.

ശിൽപശാലയിലെ ഇന്നത്തെ പരിപാടികൾ കേരള സോളിഡ് വേസ്റ്റ് ഡെവലപ്പ്‌മെന്റ് പ്രൊജക്‌ട് ഡയറക്ടർ യു.വി.ജോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആലപ്പുഴയുടെ സമ്പൂർണ്ണ ഖരമാലിന്യ സംസ്‌കരണത്തിനായുള്ള കരട് രൂപരേഖ തയ്യാറാക്കും.