ആലപ്പുഴ : ഓസ്കാർ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്നുവന്ന ആലപ്പി ക്രിക്കറ്റ് ലീഗ് സമാപിച്ചു. ഫൈനൽ മത്സരത്തിൽ ആലപ്പി ഡ്രാഗൺ ടൈഗേഴ്സിനെ പരാജയപ്പെടുത്തി കലവൂർ ലയൺസ് ചാമ്പ്യന്മാരായി. സമാപന സമ്മേളനം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് അനിത ഗോപകുമാർ, ജില്ല ജിംനാസ്റ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിബു ഡേവിഡ്, ക്ലബ് ഭാരവാഹികളായ നെസർ, ഷാനവാസ്, രമിത്ത്, എസ്. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു . വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും വി.ജി.വിഷ്ണു സമ്മാനിച്ചു.