ഹരിപ്പാട്: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ ഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) ഹരിപ്പാട് യൂണിറ്റ് കൺവൻഷനും, തോപ്പിൽ ഭാസി - കാമ്പിശേരി അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ടി. കെ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ആർ മുരളീധരൻ നായർ, പി. വി ജയപ്രസാദ്,,അഡ്വ. അമൽരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഫാ. ജിജോ ദാനിയേൽ, മാങ്കുളം ജി കെ നമ്പൂതിരി രാഗലയം കൃഷ്ണൻ നമ്പൂതിരി (രക്ഷാധികാരികൾ) കെ. സുന്ദരേശൻ (പ്രസിഡന്റ് ), ഹരിഗീതപുരം ചന്ദ്രശേഖരൻ നായർ (വൈസ് പ്രസിഡന്റ് ) ആർ. മുരളീധരൻ നായർ (സെക്രട്ടറി ) കെ. ശ്യാം കുമാർ(ജോയിന്റ് സെക്രട്ടറി) ജെ. ഹരികുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.