s

ആലപ്പുഴ:വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സമതയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വിദ്യാഭ്യസ,കായിക മേഖലയിൽ മികവു തെളിയിച്ചവർ, ഡോക്ടറേറ്റ്, റാങ്ക് ജേതാക്കൾ, കൊവിഡ് കാലത്തെ മുന്നണിപ്പോരാളികളായ ആശാവർക്കർമാർ ഉൾപ്പെടെ 16പേരെ ആദരിച്ച സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമതയുടെ പ്രസിഡന്റ് ടി.ജെ.നെൽസൺ അദ്ധ്യക്ഷത വഹിച്ചു. ഡോ.സുനിൽ മർക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ആന്റണി തട്ടകത്ത്, പി.റഹിയാനത്ത്, പി.ജി. എലിസബത്ത്, ജെസിമോൾ ബെനഡിക്ട്, അമിത അംജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. ഷിജി സ്വാഗതവും ജനറൽ കൺവീനർ കെ.സി. സുമോദ് നന്ദിയും പറഞ്ഞു.