പൂച്ചാക്കൽ : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി പൂച്ചാക്കൽ യംഗ് മെൻസ് ലൈബ്രററിക്ക് അനുവദിച്ച പ്രോജക്ടറിന്റെ സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് നിർവഹിച്ചു. ലൈബ്രററി പ്രസിഡന്റ് ജയദേവൻ കുടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രററി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ടി.ഭാസ്ക്കരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം കെ.ഇ.കുഞ്ഞുമോൻ ,നൗഷാദ് കൊച്ചുതറ, ലോറൻസ് പെരിങ്ങലത്ത്. രവി ക്കാരക്കാട് ,ശശികല, ഷാജി പി.മാന്തറ, പൂച്ചാക്കൽ ലാലൻ, സത്യൻ മാപ്പിളാട്ട് എന്നിവർ പ്രസംഗിച്ചു.