photo
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ഇടവിളയായി ഇഞ്ചി, മഞ്ഞൾ കൃഷി നടത്തുന്നതിനുള്ള വിത്തുകളുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പുമന്ത്റി പി. പ്രസാദ് നിർവഹിക്കുന്നു

ചേർത്തല:സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ മൂവായിരത്തി അഞ്ഞൂറ് കുടുംബങ്ങളിലേയ്ക്ക് ഇടവിളയായി ഇഞ്ചി, മഞ്ഞൾ കൃഷി നടത്തുന്നതിനുള്ള വിത്തുകളുടെ വിതരണ ഉദ്ഘാടനം മന്ത്റി പി. പ്രസാദ് നിർവഹിച്ചു.

കൂട്ടായ്മയിലൂടെ നാളികേര കൃഷി കേരളത്തിൽ ആദ്യമായി ആരംഭിച്ച പൊന്നിട്ടുശ്ശേരിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ്‌കുമാർ സ്വാഗതവും പഞ്ചായത്തുതല കൺവീനർ വി.സി. പണിക്കർ നന്ദിയും പറഞ്ഞു.
ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ , വൈസ് പ്രസിഡന്റ് ബിജി അനിൽ കുമാർ,ജി.വി. റെജി,കെ. കമലമ്മ,ഫാർമേഴ്‌സ് ക്ലബ് പ്രസിഡന്റ് രവി പാലത്തിങ്കൽ, ബൈരഞ്ജിത്ത്,ജ്യോതിമോൾ,ജി. ഉദയപ്പൻ,ജാനിഷ് ജേക്കബ്,വി.ടി.സുരേഷ്,എം.ഡി. സുധാകരൻ എന്നിവർ സംസാരിച്ചു. സബ്‌സിഡി നിരക്കിലാണ് വിതരണം. 133 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തുന്നത്.