ആലപ്പുഴ : ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ അടവുനയം ആണ് കേരളത്തിൽ സമുദായ നേതാക്കൻമാർ നടപ്പാക്കുന്നതെന്ന് ദ്രാവിഡ പിന്നാക്ക മുന്നണി ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. ജില്ല പ്രസിഡന്റ് എ.ഷെരീഫ് കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാജി എം.ഡി മുഖ്യപ്രഭാഷണം നടത്തി. മഞ്ചു മാധവൻ, അൽഹാത്ത്, സിജിൻ എബ്രഹാം എന്നിവർ സംസാരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മെയ് ഒന്നിന് വാഹന പ്രചാരണജാഥ നടത്താൻ യോഗം തീരുമാനിച്ചു.